തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം വഴി 429 പേരെ നിയമിച്ചു. ഇതുമൂലം സംസ്ഥാനത്ത് ഒട്ടാകെ ഒഴിഞ്ഞുകിടന്നിരുന്ന 429 എച്ച്.എസ്.എസ്.ടി (ജൂനിയർ ) അധ്യാപക തസ്തികകളിലേക്ക് അധ്യാപക നിയമനം നടക്കും. എച്ച്.എസ്.എസ്.ടി (ജൂനിയർ ) ആയി നിയമനം ലഭിച്ച എച്ച്.എസ്.എ, യു.പി.എസ്.എ / എൽ.പി.എസ്.എ, ഹയർസെക്കൻഡറി വിഭാഗം മിനിസ്റ്റീരിയൽ ജീവനക്കാർ, ലാബ് അസിസ്റ്റന്‍റ് ജീവനക്കാർ എന്നിവർ നിലവിലത്തെ തസ്തികയിൽനിന്ന് വിടുതൽ ചെയ്യുന്ന മുറക്ക് ആ തസ്തികകളിൽ പുതിയ ഒഴിവുകൾ നിലവിൽ വരും. ആ ഒഴിവുകളിലേക്ക് പുതിയ ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.