റിച്ചാഡ്‌സണ്‍ ഗോമസ്
Posted On
date_range Updated On
date_range യുവതിയെ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമം; ഭർത്താവ് പിടിയില്‍
വലിയതുറ: യുവതിയെ മര്‍ദിക്കുകയും കഴുത്തില്‍ കയര്‍കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിൽ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികൂടിയായ ഭർത്താവ് പിടിയിൽ. വലിയതുറ എഫ്.സി.ഐ ഗോഡൗണിനു സമീപം സോന ഭവനില്‍ ജോണ്‍സണ്‍ ഗോമസിന്റെ മകന്‍ റിച്ചാഡ്‌സണ്‍ ഗോമസിനെയാണ് (41) വലിയതുറ പൊലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ 35 ഓളം ക്രിമിനല്‍ കേസുകളുള്ളതായി പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ അശോക് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജിബി വി.എന്‍, ഓമനക്കുട്ടന്‍ നായര്‍, സി.പി.ഒമാരായ കിഷോര്‍ കോമളന്‍, റെജിന്‍, കിരണ്‍ ജെ. തമ്പി എന്നിവരുള്‍പ്പെട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.