കുണ്ടറ വിഷു സപ്ലിമെന്‍റ്​ 4

നമുക്ക്​ കളരി അഭ്യസിക്കാം (ചിത്രം) കേരളം ലോകത്തിന് സമ്മാനിച്ച ആയോധനകലകളുടെ മാതാവാണ് കളരിപ്പയറ്റ്. കളരിപ്പയറ്റ് അഭ്യാസം മനസ്സിനെയും ശരീരത്തെയും സംസ്​കരിക്കുന്നതിനാൽ കളരി അഭ്യാസി തികഞ്ഞ നന്മയുള്ള മനുഷ്യനായി ജീവിക്കുന്നു. വടക്കൻ സമ്പ്രദായത്തിൽ കേരളത്തിൽ വ്യാപിച്ചുകിടക്കുന്ന സംഘങ്ങളിലൊന്ന് സി.വി.എൻ കളരി സംഘമാണ്. കളരിപ്പയറ്റിനെ ലോകോത്തര ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും ജനകീയമാക്കുന്നതിനും അക്ഷീണം പരിശ്രമിച്ച സി.വി. നാരായണൻ നായരുടെ നാമത്തിലാണ് സി.വി.എൻ കളരികൾ. വടക്കൻ കളരി സമ്പ്രദായത്തിലെ മെയ്പ്പയറ്റുകളും കോൽത്താരിയും അങ്കത്താരിയും, വെറും കൈപ്പയറ്റും യോഗാഭ്യാസവും കളരി മർമ ചികിത്സയും കളരികളിൽ അഭ്യസിപ്പിക്കുന്നു. കൊല്ലം അയത്തിൽ പുളിയത്തുമുക്കിലാണ് ജില്ലയിലെ പ്രധാന സി.വി.എൻ കളരി. യോഗാചാര്യ മലബാർ പി. വാസുദേവൻ ഗുരുക്കളാണ് ഈ കളരി സ്ഥാപിച്ചത്. ഇപ്പോൾ കളരിയുടെ ഗുരുക്കൾ പി.വി. ശിവകുമാറാണ്. കൊല്ലം സി.വി.എൻ കളരിയോട് ചേർന്ന് ഗൗരി സ്​കൂൾ ഓഫ് ഡാൻസും പ്രവർത്തിക്കുന്നു. പ്രശസ്​ത മോഹിനിയാട്ട കലാകാരി സ്വപ്നശിവകുമാറാണ് ഇവിടെ ക്ലാസുകൾ നയിക്കുന്നത്. കൊല്ലം സി.വി.എൻ കളരിക്ക് ജില്ലയിലും സമീപജില്ലകളിലും നിരവധി ശാഖകളുണ്ട്. സംസ്ഥാന കളരിപ്പയറ്റ് അസോസിയേഷനിലും കേന്ദ്രസർക്കാറിന്‍റെ യുവജന മന്ത്രാലയത്തിലും രജിസ്റ്റർ ചെയ്തിട്ടുള്ള കൊല്ലം സി.വി.എൻ കളരി വിദേശ വിദ്യാർഥികളുടെ പഠന കേന്ദ്രം കൂടിയാണ്. കളരി അഭ്യാസം വ്യക്തികളെ മാനസികമായും കായികമായും കരുത്തുള്ളവരും വിവേകമതികളുമാക്കുന്നു. കുട്ടികൾക്ക് ഏകാഗ്രതയും ആത്മവിശ്വസവും പകരുന്നു. ഏഴ് വയസ്സുമുതൽ ഏത് പ്രായക്കാർക്കും കളരിയും യോഗയും അഭ്യസിക്കാം. കുടുംബത്തിലെ എല്ലാവർക്കും പഠിക്കാവുന്നതാണ് കളരിപ്പയറ്റും യോഗാസന മുറകളും. തടികുറക്കാനും കുടവയർ കുറക്കാനും ശരീരത്തിന്‍റെ സ്വാധീനം വർധിപ്പിക്കാനുമുള്ള പ്രത്യേക വ്യായാമ മുറകളും മെഡിറ്റേഷൻ രീതികളും അഭ്യസിപ്പിക്കുന്നു. കൊല്ലം സി.വി.എൻ കളരിയുടെ ശാഖ കുണ്ടറ കേരളപുരം ഇ.എസ്​.ഐ.ആശുപത്രിക്കു സമീപം ചിറക്കോണത്ത് പ്രവർത്തിക്കുന്നു. അന്വേഷണങ്ങൾക്ക്: കൊല്ലം: ഫോൺ: ശിവകുമാർ ഗുരുക്കൾ:9387323242, 8281406863. കുണ്ടറ: ആർ.തുളസി: ഫോൺ:9447119980. കുണ്ടറയുടെ വിനോദസഞ്ചാര സാധ്യതകൾ (ചിത്രം) ഏറെ വിനോദ സഞ്ചാര സാധ്യതയുള്ള പ്രദേശമാണ് കുണ്ടറ. ആഭ്യന്തര ടൂറിസ സാധ്യതയും വലുതാണ്. ജില്ലയിലുള്ളവർക്കു പോലും ഒരു പകൽ സഞ്ചരിച്ചാൽ കുറഞ്ഞ ചെലവിൽ പ്രകൃതിയുടെ ഭംഗിയും ചരിത്രത്തിന്‍റെ ഈടുവെപ്പുകളും ഇവിടെ നിന്ന് കണ്ട്​ മടങ്ങാം. പെരിനാട് പഞ്ചായത്തിൽനിന്ന് യാത്ര ആരംഭിച്ചാൽ പഞ്ചായത്ത് ഓഫിസിന് സമീപമുള്ള അയ്യങ്കാളി സ്​മാരകം, പെരിനാട് വിപ്ലവ സമര സ്​മാരകം,നാന്തിരിക്കലിലെ വേലുത്തമ്പി സ്​മാരകം, സ്​മാരകത്തോട് ചേർന്ന് പ്രവർത്തിക്കുന്ന പുരാരേഖ വകുപ്പ് മ്യൂസിയം, വേലുത്തമ്പി സ്​മാരകത്തിന് സമീപത്തുകൂടി നാന്തിരിക്കൽ പള്ളിയോരത്തുകൂടി താഴേക്ക് പോയാൽ അഷ്​ടമുടിക്കായൽ തീരത്തെത്തും. അവിടം അതിമനോഹര കാഴ്ചയുടെ ഇടമാണ്. ഇവിടെ നിന്ന് കായലിലൂടെയുള്ള യാത്ര മഞ്ചാടിമൂലയിലേക്കെത്തിക്കും ആ യാത്രയും മഞ്ചാടിമുലയും പ്രകൃതിയുടെ മനോഹര തീരമാണ്. ഇവിടെ നിന്ന് വള്ളത്തിൽ കാഞ്ഞിരകോട്ട് കായലിലൂടെ പോയാൽ ടെക്നോപാർക്കും അലിന്‍റും അലൈഡും സിറാമിക്സ്​ കൊണ്ട് പേരയത്ത് എത്താം. പേരയത്തും തീരദേശകാഴ്ച അതിമനോഹരമാണ്. പടപ്പക്കരക്ക്​ സമീപമുള്ള പള്ളിയാതുരുത്ത് കാഴ്ചയുടെ തന്നെ തുരുത്താണ്. റെയിൽവേക്കുവേണ്ടി എടുത്ത മണ്ണിട്ട് മൺറോസായിപ്പിന്‍റെ കാലത്ത് നികത്തിയുണ്ടായതാണ് പള്ളിയാതുരുത്ത്. ജലപ്പരപ്പിന് നടുവിൽ വേറിട്ട് നിൽക്കുന്ന ഈ തുരുത്ത് കണ്ടൽ ചെടികളാൽ സമൃദ്ധമാണ്. ഇതുവഴി കല്ലടയാറ്റിലേക്കും അവിടെ നിന്ന് മൺറോതുരുത്തിലേക്കും യാത്രയാകാം. മൺറോതുരുത്തിൽ വേടൻ ചാടിമലയും പെരിങ്ങാലം ധ്യാനകേന്ദ്രവും മൺറോസായിപ്പിന്‍റെ ബംഗ്ലാവും മറ്റ് കാഴ്ചകളും കഴിഞ്ഞ് റോഡ് മാർഗം ചിറ്റുമലയിലെത്തിയാൽ ചിറ്റുമലച്ചിറയും പ്രതിധ്വനി കേൾക്കുന്ന ഉപ്പൂട്ടിലെ ഇത്തിക്കുന്ന് ജലപ്പരപ്പും സന്ദർശിച്ച് മുളവനയിലെത്താം. മുളവനയിൽ കടയാറ്റ് മാന്ത്രിക‍ന്‍റെ തറവാടും സ്​മൃതിമണ്ഡപവും കണ്ട് കുണ്ടറയിലേക്ക് മടങ്ങാം. ഇളമ്പള്ളൂരിലെത്തിയാൽ കുണ്ടറ വിളംബരസ്​മാരകം കാണാം. തിരിച്ച് കൊല്ലത്തേക്കാണ് പോകുന്നതെങ്കിൽ ചന്ദനത്തോപ്പിൽ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് വെടിയേറ്റ് മരിച്ച രാമ‍ന്‍റെയും സുലൈമാന്‍റെയും സ്​മാരകം ചന്ദനത്തോപ്പിൽ കാണാം. കരിക്കോട്ടെത്തിയാൽ അറേബ്യൻ വാസ്​തുശിൽപ മാതൃകയിൽ പണിത പ്രശസ്​തമായ തങ്ങൾ കുഞ്ഞ് മുസ്​​ലിയാർ കോളജ് ഓഫ് എൻജിനീയറിങ് കോളജും കണ്ട് കൊല്ലം ബീച്ചിലെത്തി സൂര്യാസ്​തമയവും കണ്ട് മടങ്ങാം. ഒരു ദിവസം കുറഞ്ഞ ചെലവിൽ അടിച്ചുപൊളിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.