ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള അന്താരാഷ്ട്ര കാർഗോ കയറ്റുമതി 14 മുതൽ തടയാനുള്ള തീരുമാനം വേണ്ടെന്നുവെച്ച കേന്ദ്രവ്യോമയാന മന്ത്രാലയം, കാർഗോ കോംപ്ലക്സിന് ഡിസംബർ 31വരെ തുടരാൻ തത്ത്വത്തിലുള്ള അംഗീകാരം നൽകിയതായി ചീഫ്സെക്രട്ടറിയെ അറിയിച്ചു. അതിനകം കാർഗോ പരിശോധനക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കി റെഗുലേറ്റഡ് ഏജന്റ് പദവി നേടിയെടുക്കണമെന്ന് ചീഫ്സെക്രട്ടറി വി.പി. ജോയിയെ വ്യോമയാന മന്ത്രാലയം ഡയറക്ടർ ജനറൽ അരുൺകുമാർ അറിയിച്ചു. മതിയായ സുരക്ഷാ സൗകര്യങ്ങളൊരുക്കിയില്ലെങ്കിൽ 14 മുതൽ കാർഗോ കയറ്റുമതി തടയുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ സുരക്ഷാ സൗകര്യങ്ങളൊരുക്കാൻ കൂടുതൽ സമയംതേടി ചീഫ്സെക്രട്ടറി കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് കത്തെഴുതി. ഇത് പരിഗണിച്ചാണ് നടപടി. കാർഗോ കയറ്റുമതി മുടങ്ങിയാൽ വ്യവസായ മേഖലയെ ഗുരുതരമായി ബാധിക്കുമെന്നും കടുത്ത നിയമ, സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ചീഫ്സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.