മാസ്ക് ധരിക്കാത്ത 303 പേർക്കെതിരെ നടപടി

കൊല്ലം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 69 പേർക്കെതിരെ കേസെടുത്തു. പൊതുസ്​ഥലങ്ങളിൽ മാസ്​ക് ധരിക്കാത്തതിന് 303 പേരിൽനിന്നും നിബന്ധനകൾ ലംഘിച്ച് വാഹനം നിരത്തിലിറക്കിയതിനും സാമൂഹിക അകലം പാലിക്കാത്തതിനുമായി 112 പേരിൽനിന്നും പിഴ ഈടാക്കി. വ്യാപാരസ്​ഥാപനങ്ങൾ ശുചീകരണ സംവിധാനങ്ങൾ ഒരുക്കാതെ പ്രവർത്തിപ്പിച്ചതിന് 38 കടയുടമകൾക്കെതിരെയും നടപടി സ്വീകരിച്ചു. 'മാസ്​ക് ഉപയോഗം: മാർഗനിർദേശം വേണം' കൊല്ലം: നിലവാരമില്ലാത്ത മാസ്​ക്കുകൾ വിപണിയിൽ വ്യാപകമാകുന്നു. ഇത്തരത്തിലുള്ള മാസ്ക്കുകൾ പൊതുഇടങ്ങളിൽ വലിച്ചെറിയുന്നത് മലിനീകരണത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. കോവിഡ് - 19 സമൂഹവ്യാപന ആശങ്ക ഉയരുന്ന സാഹചര്യത്തിൽ ഏതുതരം മാസ്​ക്, എങ്ങനെ ഉപയോഗിക്കണമെന്ന് മാർഗനിർദേശം നൽകണമെന്ന് പീപ്ൾ സോഷ്വോ- കൾച്ചറൽ ഫോറം പ്രസിഡൻറ് എ.ജെ. ഡിക്രൂസ്​, ജന. സെക്രട്ടറി എസ്​. സന്തോഷ്കുമാർ എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.