'കേരള'യിൽ 21 സ്വാശ്രയ കോളജുകളിൽ പുതിയ കോഴ്​സ്​

തിരുവനന്തപുരം: കേരള സർവകലാശാലയുടെ കീഴിലുള്ള 21 കോളജുകളിൽ 2022-23 അധ്യയന വർഷത്തിൽ പുതിയ കോഴ്സുകൾ അനുവദിക്കാൻ സിൻഡിക്കേറ്റ്​ യോഗം തീരുമാനിച്ചു. അഫിലിയേഷൻ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്ന മുറക്ക്​ ​കോഴ്സുകളിൽ പ്രവേശനം നടത്തുമെന്ന്​ സർവകലാശാല അറിയിച്ചു. കോളജും കോഴ്​സും: തിരുവനന്തപുരം മണക്കാട്​ നാഷനൽ കോളജ്​ -എം.എസ്​.ഡബ്ല്യു വിളപ്പിൽ സരസ്വതി കോളജ്​ -ബി.ബി.എ പനവൂർ മുസ്​ലിം അസോ. കോളജ്​ -ബി.എ സോഷ്യോളജി നഗരൂർ ശ്രീശങ്കര വിദ്യാപീഠം -ബി.എസ്​സി സൈക്കോളജി മാറനല്ലൂർ ക്രൈസ്റ്റ്​ നഗർ കോളജ്​ -എം.എസ്​.ഡബ്ല്യു കൊല്ലം പേരയം എൻ.എസ്​.എസ്​ -ബി.കോം (ഫിനാൻസ്​) അടൂർ മാർ​ ക്രിസോസ്​റ്റം പറന്താൽ -ബി.ബി.എ ലോജിസ്റ്റിക്സ്​ കെ.ടി.സി.ടി കല്ലമ്പലം -ബി.കോം (ഫിനാൻസ്​) വിഴിഞ്ഞം ക്രൈസ്റ്റ്​ കോളജ്​ -ബി.എസ്​സി സൈക്കോളജി ശ്രീകാര്യം ഗ്രിഗോറിയൻ കോളജ്​ -എം.കോം ഫിനാൻസ്​ ആൻഡ്​​ അക്കൗണ്ടിങ്​ വർക്കല പാളയംകുന്ന്​ -സി.എച്ച്​.എം.എം കോളജ്​ -എം.എ ഇംഗ്ലീഷ്​ ​കൊട്ടിയം ഡോൺ ബോസ്​കോ -ബി.എസ്​സി ​സൈക്കോളജി ചവറ മടപ്പള്ളി ശ്രീനാരായണ പിള്ള ഇൻസ്​റ്റിറ്റ്യൂട്ട്​ -ബി.എ ഇംഗ്ലീഷ്​ വെള്ളറട വൈറ്റ്​ മെമ്മോറിയൽ കോളജ്​ -എം.എ ഇംഗ്ലീഷ്​ കണിയാപുരം എം.ജി.എം കോളജ്​ -ബി.എസ്​സി ഫിസിക്സ്​ മാവേലിക്കര മാർ ഇവാനിയോസ്​ -ബി.ബി.എ ലോജിസ്റ്റിക്സ്​ കഴക്കൂട്ടം മരിയൻ കോളജ്​ -ബി.എസ്​സി കമ്പ്യൂട്ടർ സയൻസ്​ ആയൂർ മാർത്തോമ കോളജ്​ -ബി.സി.എ ആലപ്പുഴ കാർത്തികപ്പള്ളി -എം.കോം ഫിനാൻസ്​ അടൂർ കോളജ്​ ഓഫ്​ അ​പ്ലൈഡ്​ സയൻസ്​ -ബി.എസ്​സി മാത്​സ്​ കുണ്ടറ കോളജ്​ ഓഫ്​ അ​ൈപ്ലഡ്​ സയൻസ്​ -ബി.കോം (കോ ഓപറേഷൻ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.