ജി. ​ആ​ർ. അ​നി​ൽ (എ​ൽ. ഡി. ​എ​ഫ്), മീ​നാ​ങ്ക​ൽ കു​മാ​ർ (യു.​ഡി.​എ​ഫ്), യു​വ​രാ​ജ് ഗോ​കു​ൽ (​എ​ൻ.​ഡി.​എ)

നിയമസഭ തെരഞ്ഞെടുപ്പ്; നെടുമങ്ങാട് ‘ഓട്ട’ത്തിൽ ഏത് കൊടി പാറും

നെടുമങ്ങാട്: മണ്ഡലം പുനർനിർണയത്തോടെ മലയോരം മുതൽ തീരദേശം വരെ ഉൾപ്പെടുത്തി അതിർത്തി മാറ്റിവരച്ച നെടുമങ്ങാട് മണ്ഡലത്തിൽ മൂന്നുമുന്നണി സ്ഥാനാർഥികളും സജീവമായതോടെ പ്രചാരണവും ചൂടുപിടിച്ചു. ഉടച്ചുവാർക്കപ്പെട്ട നെടുമങ്ങാട് കൂടുതൽ ഇടതനുകൂല മണ്ഡലമായെങ്കിലും 2011ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെയാണ് പിന്തുണച്ചത്.

എന്നാൽ, 2016ലും 21ലും മണ്ഡലം യു.ഡി.എഫിനെ കൈവിട്ടു. 2016ൽ സിറ്റിംഗ് എം.എൽ.എ പാലോട് രവിയെ 3621വോട്ടുകൾക്ക് എൽ.ഡി.എഫിലെ സി. ദിവാകരൻ പരാജയപ്പെടുത്തി മണ്ഡലത്തെ ഇടത്തോട്ട് ചേർത്തു. 2021ൽ മന്ത്രി ജി. ആർ. അനിലിലൂടെ മണ്ഡലം കൂടുതൽ ചുവപ്പിച്ചു. ഇടതു കേന്ദ്രങ്ങളെപോലും ഞെട്ടിച്ച് ഭൂരിപക്ഷം 23,309 ആയി വർധിച്ചു. ഇത്തവണ നെടുമങ്ങാട് ഏത് കൊടി ചൂടുമെന്നത് പ്രവചനാതീതമാണ്.

നെടുമങ്ങാട് നഗരസഭയും കരകുളം, വെമ്പായം, മാണിക്കൽ, പോത്തൻകോട്, അണ്ടൂർക്കോണം പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് നെടുമങ്ങാട് മണ്ഡലം. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തു ഭരണം ഒഴികെ മറ്റിടങ്ങളിലെല്ലാം ഇടതു ഭരണമാണ്. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷം നേടാനായി.

വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് തുടർഭരണത്തിനായി ഇടതുമുന്നണി പ്രചാരണം നടത്തുന്നത്. മണ്ഡലത്തിലെ വികസന തുടർച്ചക്ക് മന്ത്രി കൂടിയായ ജി.ആർ. അനിലിനെ തന്നെയാണ് എൽ.ഡി.എഫ് ഇക്കുറിയും രംഗത്തിറക്കിയിരിക്കുന്നത്. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ അഞ്ചു കൊല്ലംകൊണ്ട് മണ്ഡലത്തിൽ നടപ്പാക്കിയെന്നാണ് എൽ.ഡി.എഫിന്റെ അവകാശവാദം.

പുതുതായൊന്നും നിലവിലെ പ്രതിനിധിക്ക് മണ്ഡലത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലെന്നും ജില്ല ആശുപത്രിയുടെ ശോചനീയാവസ്ഥയും ചികിത്സ പിഴവ് ആരോപണം മുതൽ മണ്ഡലത്തിലെ കർഷകരുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായിട്ടില്ലെന്നും വാദിക്കുന്നതിനൊപ്പം ശബരിമല സ്വർണക്കൊള്ളയും വിലക്കയറ്റവും ക്രമസമാധാന പ്രശ്നങ്ങളും മറ്റുള്ളവരും പ്രചാരണ രംഗത്തു ചർച്ചയാക്കുന്നുണ്ട്.

Tags:    
News Summary - Assembly elections; Which flag will be flown in Nedumangad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.