എസ്​.എൽ-2: ഇത്​ ജനശതാബ്​ദിയിലെ ജയിൽകോച്ച്​..!

തിരുവനന്തപുരം: ​വെള്ളമോ ഭക്ഷണമോ കിട്ടില്ല, പുറത്തിറങ്ങി വാങ്ങാമെന്ന്​ വെച്ചാൽ ഏത്​ സ്​റ്റേഷനിലാണെങ്കിലും പ്ലാറ്റ്​ഫോമിന്​ പുറത്തും. തിരുവനന്തപുരം-കോഴിക്കോട്​ ജനതശതാബ്​ദിയിലെ (12075) ഏറ്റവും പിന്നിലായുള്ള എസ്​.എൽ-2 കമ്പാർട്ട്​മെന്‍റി​ലെ 'ജയിൽ യാത്ര' അക്ഷരാർഥത്തിൽ വട്ടം കറക്കുകയാണ്​. റിസർവേഷൻ കമ്പാർട്ട്​മെന്‍റാണെങ്കിലും ട്രെയിനിന്‍റെ ഏറ്റവും പിന്നിലായാണ്​ ​ഈ കോച്ചിന്‍റെ സ്ഥാനം. 80 ഓളം സീറ്റുകളാണ്​ കമ്പാർട്ട്​മെന്‍റിലുള്ളത്​. എ.സി ഒഴികെ ഒരു കോച്ചിൽനിന്ന്​ മറ്റൊന്നിലേക്ക്​ പോകാൻ ട്രെയിനിൽ സൗകര്യമുണ്ട്​. എന്നാൽ, എസ്​.എൽ-2ൽ മറ്റ്​ കമ്പാർട്ട്​മെന്‍റിലേക്ക്​ പോകാനുള്ള വഴി അടച്ച നിലയിലാണ്​. ഫലത്തിൽ ഒറ്റപ്പെട്ട സ്ഥിതി​. അതിനാൽ ഭക്ഷണ വിതരണക്കാരൊന്നും ഈ വഴിക്ക്​ വരിക പോലുമില്ല. ട്രെയിനിന്‍റെ വാലറ്റത്താണ്​ കോച്ചെന്നതിനാൽ ഏതെങ്കിലും സ്​റ്റേഷനിലിറങ്ങി ​ഭക്ഷണം വാങ്ങാനും കഴിയില്ല. മിക്കവാറും സ്​റ്റേഷനുകളിൽ പ്ലാറ്റ്​ഫോമിന്​ പുറത്താണ്​ കോച്ച്​ നിൽക്കുക. കഷ്ടപ്പെട്ട്​ ഇറങ്ങി മു​ന്നിലേക്ക്​ നടന്ന്​ വാങ്ങാമെന്ന്​ വിചാരിച്ചാൽ സമയത്തിനുമുമ്പ്​​ തിരികെ കയറാനാവില്ല. ഭക്ഷണവും വെള്ളവും കരുതാത്തവർ ഈ കോച്ചിൽ ​പെട്ടാൽ ലക്ഷ്യമെത്തും വരെ പട്ടിണി കിടക്കാനാണ്​ വിധി. യാത്രക്കാർ ടി.ടി.ഇമാ​രോട്​ നിരന്തരം പരാതി പറയുന്നു​ണ്ടെങ്കിലും പരിഹാരമായിട്ടില്ല. അശാസ്ത്രീയമായ ബോഗികളുടെ ക്രമീകരണമാണ്​ പ്രശ്നമെന്ന്​ യാത്രക്കാർ പറയുന്നു. മഴക്കാലമായതോടെ കോച്ചി​ലേക്ക്​ വെള്ളമിറങ്ങുന്നതടക്കം പരാതികളും ഉയരുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.