സേവനമികവി​െൻറ ഒരുവര്‍ഷവുമായി കനിവ് 108

സേവനമികവി​ൻെറ ഒരുവര്‍ഷവുമായി കനിവ് 108 തിരുവനന്തപുരം: സമഗ്ര ട്രോമാകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ 'കനിവ് 108' പ്രവര്‍ത്തനസജ്ജമായിട്ട് ഒരുവര്‍ഷം. കോവിഡ് കാലത്തും കനിവ് 108​‍ൻെറ സേവനം വളരെ വിലപ്പെട്ടതാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 17നാണ് കനിവ് 108​‍ൻെറ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 25 മുതലാണ് ഈ ആംബുലന്‍സുകള്‍ ഓടിത്തുടങ്ങിയത്. കുറഞ്ഞനാള്‍കൊണ്ട് അതിവേഗത്തില്‍ സേവനമെത്തിക്കാന്‍ കഴിഞ്ഞു. എല്ലാ ജില്ലകളിലുമായി 316 ആംബുലന്‍സുകളും 1300ല്‍ അധികം ജീവനക്കാരുമാണ് സേവനമനുഷ്ഠിക്കുന്നത്. ആകെ 2,83,984 പേര്‍ക്ക് അടിയന്തരസേവനമെത്തിക്കാന്‍ സാധിച്ചു. 293 ആംബുലന്‍സുകളും ആയിരത്തിലധികം ജീവനക്കാരുമാണ് നിലവില്‍ കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 24 മണിക്കൂറും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന കനിവ് 108ലെ എല്ലാ ജീവനക്കാര്‍ക്കും നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. പാലക്കാട് ജില്ലയിലാണ് കൂടുതൽ പേർ ആംബുലന്‍സുകളുടെ സേവനം തേടിയത്. ഒരു വര്‍ഷത്തിനിടയില്‍ 27 പ്രസവങ്ങള്‍ ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍മാരുടെ പരിചരണത്തില്‍ നടന്നു. ഇതില്‍ കോവിഡ് രോഗിയായ യുവതിയുടേതുൾപ്പെടെ 13 പ്രസവങ്ങള്‍ ആംബുലന്‍സുകള്‍ക്ക് ഉള്ളിലും 14 പ്രസവങ്ങള്‍ കനിവ് ജീവനക്കാരുടെ പരിചരണത്തില്‍ വീടുകളിലും മറ്റിടങ്ങളിലുമാണ് നടന്നത്. കോവിഡ് കാലത്ത് 1,75,724 ആളുകള്‍ക്ക് കോവിഡ് അനുബന്ധ സേവനം എത്തിക്കാന്‍ കനിവ് ആംബുലന്‍സുകള്‍ക്കായി. ഹൈദരാബാദ് ആസ്ഥാനമായ ജി.വി.കെ ഇ.എം.ആര്‍.ഐക്കാണ് സംസ്ഥാനത്തെ ആംബുലന്‍സ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.