'സുപ്രീംകോടതി വിധി സ്വാഗതാർഹം'

തിരുവനന്തപുരം: ഉയർന്ന റാങ്കുണ്ടെങ്കിൽ പൊതുവിഭാഗത്തിൽ നിയമനത്തിന് അർഹതയുണ്ടെന്ന സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്ന് മുസ്​ലിം ജമാഅത്ത്​ കോഓഡിനേഷൻ (എം.ജെ.സി) സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. സർക്കാറുകളും പൊതുമേഖല സ്വയംഭരണ സ്ഥാപനങ്ങളും നിയമനങ്ങൾ നടത്തുമ്പോൾ സുപ്രീംകോടതി വിധി പൂർണമായും പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്‍റ്​ ഹാജി എം. അലികുഞ്ഞി‍ൻെറ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അഡ്വ. എസ്​.എൻ. പുരം നിസാർ, എ. സൈഫുദീൻ ഹാജി, അഡ്വ. എ.ആർ. അമാൻ നിലയ്ക്കാമുക്ക്, അബ്ദുൽ റഹ്മാൻ ത്രിപ്പിലഴകം, ഹുസൈൻ റാവുത്തർ ആലുവ, ഷാജഹാൻ തൃശൂർ, ഡോ. വിഴിഞ്ഞം റഹുമാൻ, വഴിമുക്ക് സുബൈർ, നൗഷാദ് എസ്​എൻ.പുരം, എസ്​. അബ്ദുൽ അസീസ്, എസ്​. അഷ്റഫ്, അബ്ദുൽ റഷീദ്, അബ്ദുൽ സമദ്, കെ. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.