പ്ലസ്​ ടു വിദ്യാർഥിനിയുടെ ആത്മഹത്യ; പൊലീസുകാരനെതിരെ പരാതി

വെള്ളറട: കള്ളിക്കാട് സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമീപവാസിയായ പൊലീസുകാരനെതിരെ പരാതി. നെയ്യാര്‍ഡാം പൊലീസ് സ്‌റ്റേഷനിലാണ് കുടുംബം പരാതി നല്‍കിയത്. കള്ളിക്കാട് നാല്‍പറകുഴിയില്‍ ബഷീര്‍-ഷീല ദമ്പതികളുടെ മകള്‍ തസ്​ലിമ (17) ആണ് വീട്ടിലെ കുളിമുറിയില്‍ ആത്മഹത്യ ചെയ്തത്. വീരണകാവ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. സംഭവദിവസം രാത്രിയില്‍ ഒരു ഫോണ്‍ കോള്‍ വന്ന ശേഷമാണ് കിടപ്പുമുറിയോട് ചേര്‍ന്ന ബാത്‌റൂമിലെ ഷവറില്‍ കുരുക്കുണ്ടാക്കി ആത്മഹത്യ ചെയ്തതെന്ന്​​ ബന്ധുക്കള്‍ പറഞ്ഞിരുന്നു. സമീപവാസിയായ പൊലീസുകാരന്‍ അഖിലുമായി തസ്​ലിമയ്ക്ക് അടുപ്പമുണ്ടായിരുന്നുവെന്നും വിവാഹത്തിനായി അഖിലി‍ൻെറ വീട്ടുകാര്‍ 10 ലക്ഷം രൂപയും 25 പവന്‍ ആഭരണവും ചോദിച്ചുവെന്നും ഇതിനിടയില്‍ മറ്റൊരു പെണ്‍കുട്ടിയുമായി യുവാവിന് ബന്ധമുണ്ടെന്നറിഞ്ഞ തസ്​ലിമ മനോവിഷമത്താല്‍ ആത്മഹത്യ ചെയ്തതാണെന്നും ബന്ധുക്കള്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.