നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കണം -വി. ശശി എം.എല്‍.എ

തിരുവനന്തപുരം: പബ്ലിക്‌ ഹെല്‍ത്ത് നഴ്‌സുമാരുടെ പ്രമോഷന്‍ ഉത്തരവ് അകാരണമായി മരവിപ്പിച്ച ആരോഗ്യവകുപ്പ് ഡയറക്ടറുടെ നടപടി പിന്‍വലിച്ച് സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി എം.എല്‍.എ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഗവണ്‍മെന്റ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സസ് ആൻഡ്​ സൂപ്പര്‍വൈസേഴ്‌സ് യൂനിയന്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്​ മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെ.പി.എച്ച്.എന്‍.യു സംസ്ഥാന പ്രസിഡന്റ് ജയശ്രീ പി.കെ അധ്യക്ഷത വഹിച്ചു. ജോയന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, സംസ്ഥാന സെക്രട്ടറി എസ്. സജീവ്, കെ. സുരകുമാര്‍, രേണുകുമാരി എസ്, ബൈജുകുമാര്‍ തങ്കപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചിത്രം: Joint council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.