ഗെസ്റ്റ് അധ്യാപക ഒഴിവ്

കിളിമാനൂർ: നഗരൂർ ശ്രീശങ്കര കോളജിൽ 2022-23 അധ്യയന വർഷത്തിലേക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, കോമേഴ്‌സ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഫിസിക്കൽ എജുക്കേഷൻ എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ ഗെസ്റ്റ് പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾക്ക്‌ മുൻഗണന. അപേക്ഷകർ ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പും നേരിട്ടോ ഇ- മെയിൽ (vacancyinssc@ gmail.com) വഴിയോ മേയ് 12ന് നാലിന്​ മുമ്പ്​ കോളജിൽ നൽകേണ്ടതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.