നെടുമങ്ങാട്ട്​ ഹോട്ടലുകളിൽ വ്യാപക പരിശോധന

നെടുമങ്ങാട്: ഭക്ഷണപ്പൊതിയിൽ പാമ്പിന്റെ തോൽ കണ്ടെത്തിയ സംഭവത്തെ തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിൽ വ്യാപക പരിശോധന നടത്തി. നെടുമങ്ങാട് ചന്തമുക്കിലെ ഷാലിമാർ ഹോട്ടലിൽനിന്ന്​ കഴിഞ്ഞദിവസം നൽകിയ ഭക്ഷണപ്പൊതിയിലാണ് പാമ്പിന്റെ തോൽ കണ്ടത്. ഹോട്ടലുകളിൽനിന്നും പഴകിയ എണ്ണ, നിരോധിത പാസ്റ്റിക് കവറുകൾ, പഴകിയ ഐസ്​ക്രീം പലഹാരങ്ങൾ തുടങ്ങിയവ കണ്ടെത്തി. രാവിലെ മുതൽ നഗരസഭ ഹെൽത്ത് ഇൻസ്​പെക്ടർ കിരണിന്റെ നേതൃത്വത്തിലാണ്​ റെയ്ഡ് നടത്തിയത്. വൃത്തിഹീനമായി പ്രവർത്തിക്കുന്ന കടകൾ അടച്ചുപൂട്ടുമെന്നും റെയ്ഡ് ഇനിയും തുടരുമെന്നും നഗരസഭ സെക്രട്ടറി എസ്. അബ്ദുൽ സജീം പറഞ്ഞു. കോവിഡ് കേസുകൾ വീണ്ടും കൂടി വരുന്ന സാഹചര്യത്തിൽ കുപ്പി ഗ്ലാസുകൾ ഒഴിവാക്കി പേപ്പർ കപ്പ് ഉപയോഗിക്കണമെന്ന കർശന നിർദേശം നൽകി. നെടുമങ്ങാട് ടൗൺ, വാളിക്കോട്, പഴകുറ്റി, തത്തൻകോട് പ്രദേശത്തെ ഹോട്ടലുകൾ, ചപ്പാത്തി യൂനിറ്റുകൾ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ജൂനിയർ ഹെൽത്ത് ഇൻസ്​പെക്ടർ എസ്. രമ്യ, ഷബ്ന സാജു തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.