വെള്ളറട: പാല്‍ക്കുളങ്ങര വാര്‍ഡില്‍ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി ഉദ്ഘാടനം ചെയ്തു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, പെരുങ്കടവിള കൃഷിഭവൻ, ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായി നടപ്പാക്കുന്ന വിഷരഹിത പച്ചകറി കൃഷിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന്‍ നിര്‍വഹിച്ചു. വിത്തും ജൈവവളവും കീടനാശിനികളും സൗജന്യമായി ലഭ്യമാക്കും. കുടുംബശ്രീയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കാനക്കോട് ബാലരാജ് അക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ മേരീലത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ധന്യ പി. നായര്‍, സ്‌നേഹലത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബിജിത്ത്, ശ്രീലേഖ, കൃഷി അസിസ്സ്റ്റന്റ് ഷിബു, ഓവര്‍സിയര്‍ ഷിബുകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം. വിഷരഹിത പച്ചകറി കൃഷി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന്‍ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.