*വനിത നിയമസഭാസാമാജികരുടെ ദ്വിദിന ദേശീയ സമ്മേളനം മേയിൽ തിരുവനന്തപുരം: രാജ്യത്തെ വനിത നിയമസഭാസാമാജികരുടെ ദ്വിദിന ദേശീയസമ്മേളനം മേയ് മധ്യത്തോടെ നടത്തുമെന്ന് സ്പീക്കർ എം.ബി. രാജേഷ്. സമ്മേളനത്തിന്‍റെ വെബ്സൈറ്റ് ലോഞ്ചും ലോഗോ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ജനാധിപത്യപരമായും കാര്യക്ഷമമായും പ്രവർത്തിക്കുന്ന നിയമസഭ കേരളത്തിലേതാണ്. സഭാസമ്മേളന ദിവസങ്ങളുടെ എണ്ണം മുൻകാലങ്ങെളക്കാൾ കുറവാണെങ്കിലും രാജ്യത്ത് കൂടുതൽ ദിവസം സഭ സമ്മേളിക്കുന്ന സംസ്ഥാനം കേരളമാണ്. കഴിഞ്ഞവർഷം 61 ദിവസം സഭാസമ്മേളനം നടന്നെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എമാരായ ടി.പി. രാമകൃഷ്ണന്‍, മോന്‍സ് ജോസഫ്, കെ.പി. മോഹനന്‍, സി.കെ. ആശ എന്നിവര്‍ സംസാരിച്ചു. നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണന്‍ നായര്‍ സ്വാഗതവും കെ-ലാംപ്സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ മഞ്ജു വർഗീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.