നെടുമങ്ങാട്: നെടുമങ്ങാട് സ്വദേശി സൈനുലാബ്ദീനെ തല തറയിലിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മഞ്ച ചാമ്പപ്പുര മുഹമ്മദ് മൻസിലിൽ ഷംനാദ് എന്ന ബ്രൂണോ ഷംനാദ്(42) നെ നെടുമങ്ങാട് െപാലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 26ന് ഉച്ചക്ക് 12.30 ഓടെ നെടുമങ്ങാട് മാർക്കറ്റിനകത്ത് െവച്ചാണ് സംഭവം. മാർക്കറ്റിലെ ലോഡിങ് തൊഴിലാളിയായ ഷംനാദ് മീൻ കച്ചവടക്കാരുടെ സഹായിയായ സൈനുലാബ്ദീൻെറ തലയിൽ വെള്ളമൊഴിച്ചത് പറഞ്ഞുവിലക്കിയതാണ് പ്രകോപന കാരണം. സൈനുലാബ്ദീൻെറ പരാതിയിൽ െപാലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. നെടുമങ്ങാട് െപാലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിൻെറ നേതൃത്വത്തിൽ എസ്.ഐ വിനോദ് വിക്രമാദിത്യൻ, എ.എസ്.ഐ പ്രകാശ്, സിവിൽ െപാലീസ് ഒാഫിസർ ശരത് ചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഷംനാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.