നെയ്യാറ്റിൻകര: സിനിമയുമായി ബന്ധപ്പെട്ട് നിയമനിർമാണം നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ. നിയമനിർമാണം നടപ്പാക്കാൻ മേയ് നാലിന് ചേരുന്ന സിനിമാ സംഘടനകളുടെ യോഗത്തിൽ ഡബ്ല്യു.സി.സിയെയും വിളിച്ചിട്ടുണ്ട്. നടൻ വിജയ് ബാബുവിന് എതിരെ ഡബ്ല്യു.സി.സി ഉന്നയിച്ചത് നിയമപരമായ വിഷയമാണ്. നെയ്യാറ്റിൻകര നഗരസഭ നിർമിച്ച ജെ.സി. ഡാനിയൽ സ്മാരക കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ േമയ് നാലിന് സർക്കാർ വിളിച്ച യോഗം ചർച്ച ചെയ്യും. ജെ.സി. ഡാനിയലിന്‍റെ സ്മരണാർഥം ഓപൺ തിയറ്റർ സ്ഥാപിക്കുന്നതിന് വേണ്ടി നഗരസഭയെ സഹായിക്കും. യോഗത്തിൽ ആൻസലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ, എം.വിൻസൻറ് എം.എൽ.എ, പി.കെ. രാജ്മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.