മന്നാനിയ്യ യതീംഖാനയില്‍ ദുആ മജ്‌ലിസ്

പാങ്ങോട്: , വിദ്യാരംഭം, പ്രഭാഷണം, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.പി. അബൂബക്കര്‍ ഹസ്രത്തിനെ ആദരിക്കല്‍ എന്നീ പരിപാടികള്‍ വ്യാഴാഴ്ച നടക്കും. രാവിലെ 8.30 മുതല്‍ വേയ്ക്കല്‍ ജമാഅത്ത് ചീഫ് ഇമാം തടിക്കാട് സഈദ് ഫൈസി 'വിടപറയുന്ന റമദാൻ' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. 10.20ന് ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടക്കപ്പെട്ട കെ.പി. അബൂബക്കര്‍ ഹസ്രത്തിനെ ആദരിക്കല്‍, 10.30ന് കെ.പി. അബൂബക്കര്‍ ഹസ്രത്ത് നേതൃത്വം നല്കുന്ന ദുആ മജ്‌ലിസ്, 11.30ന് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി നേതൃത്വം നൽകുന്ന വിദ്യാരംഭം. ചടങ്ങുകളില്‍ മുഹമ്മദ് ഷാഫി മന്നാനി, തടിക്കാട് ഷംസുദ്ദീന്‍ മന്നാനി ചക്കമല, മൗലവി ഹസ്സന്‍ റഷാദി, എ. ഫസിലുദ്ദീന്‍ അല്‍ഖാസിമി, വൈ. യൂസുഫ് ഈച്ചട്ടിക്കോണം എന്നിവര്‍ പങ്കെടുക്കും. റമദാന്‍ സംഗമവും ദുആ മജ്‌ലിസും വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ജമാഅത്തില്‍ റമദാന്‍ സംഗമവും ദുആ മജ്​ലിസും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ഉച്ചക്ക് 2.15ന് ചേരുന്ന പൊതുസമ്മേളനം എ.എ. റഹിം എം.പി ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് എ.എ. റഹിം അധ്യക്ഷതവഹിക്കും. അട്ടക്കുളങ്ങര ജമാഅത്ത് ചീഫ് ഇമാം വി.എം. ഫത്തഹുദ്ദീന്‍ റഷാദി മുഖ്യ പ്രഭാഷണം നടത്തും. 4.15ന് നടക്കുന്ന ദുആ മജ്‌ലിസിന് ബീമാപള്ളി ചീഫ് ഇമാം അസ്സയിദ് മുത്തുക്കോയാ തങ്ങള്‍ നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.