പരിസ്ഥിതിലോല മേഖല: കരട് വിജ്ഞാപനം പുനഃപരിശോധിക്കണം -അഡ്വ. അടൂർ പ്രകാശ് എം.പി

ആറ്റിങ്ങൽ: നെയ്യാർ പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമായി 70.9 ചതുരശ്രകിലോമീറ്റർ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തുന്നതിനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്​ അഡ്വ. അടൂർ പ്രകാശ് എം.പി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് കത്ത് നൽകി. ഈ കരട് വിജ്ഞാപനത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകൾ ഉൾക്കൊള്ളുന്നതായും ഇത്തരം മേഖലകളെ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയത് മേഖലയിലെ ജനങ്ങളെയും പ്രത്യേകിച്ച് കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന കർഷകരെയും പ്രതികൂലമായി ബാധിക്കുമെന്നും എം.പി കത്തിൽ അഭിപ്രായപ്പെട്ടു. പുതുതായി ഏതൊക്കെ പ്രദേശങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുത്തി എന്നോ ഏതൊക്കെ മേഖലകൾ ഒഴിവാക്കി എന്നോ റവന്യൂ വനം ഇറിഗേഷൻ വകുപ്പുകൾക്ക് ഇപ്പോഴും നിശ്ചയമില്ല. ജനവാസ മേഖലകളെയും വ്യവസായികമായി പ്രാധാന്യമുള്ള മേഖലകളെയും ഒഴിവാക്കി കരട് വിജ്ഞാപനത്തിൽ പുനഃപരിശോധന നടത്തിയതിനു ശേഷം മാത്രമേ അന്തിമ വിജ്ഞാപനം തയാറാക്കാവൂ എന്ന് കേന്ദ്രമന്ത്രിക്കു നൽകിയ കത്തിൽ എം.പി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.