​േടാറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

മാർത്താണ്ഡം: ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ബാലരാമപുരം വടക്കെവിള താണിക്കുഴിവിളയിൽ ഉണ്ണി (39) ആണ് മരിച്ചത്. കന്യാകുമാരി-തിരുവനന്തപുരം ദേശീയപാതയിൽ മാർത്താണ്ഡത്തിന് സമീപം ശാങ്കെ എന്ന സ്ഥലത്തായിരുന്നു അപകടം. ചൊവ്വാഴ്ച പുലർച്ച കളിയിക്കാവിള ഭാഗത്ത് പോവുകയായിരുന്ന പാറപ്പൊടി കയറ്റിയ ലോറി ഉണ്ണി സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ​ൈബക്കിനെ ഇടിച്ച് തെറിപ്പിച്ച ലോറി നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു. ഉണ്ണി സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മാർത്താണ്ഡം പൊലീസ് മൃതദേഹം കുഴിത്തുറ സർക്കാർ ആശുപത്രിയിലേക്ക്​ മാറ്റി. ലോറിഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് കടന്നു. പൊലീസ് കേസെടുത്തു. ഭാര്യ: റാണി. മക്കൾ: കൃഷ്ണദേവ്, കൃഷ്ണേന്ദു .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.