പുതുവസ്ത്ര വിതരണം

തിരുവനന്തപുരം: നന്മ ചാരിറ്റബിൾ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്ക് പുതുവസ്ത്രങ്ങളും മാസ്കും കൈമാറും. വ്യാഴാഴ്ച രാവിലെ 11ന് വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. എൽ. അനിൽകുമാർ അധ്യക്ഷതവഹിക്കും. അന്തേവാസികൾക്കുള്ള വസ്ത്രങ്ങൾ സംഘടന ചുമതലക്കാരായ വി.പി. ബീജ, എം. ദിലീപ്, സി. അപ്പുക്കുട്ടൻ എന്നിവർ എം.എൽ.എക്ക് കൈമാറും. ഫൗണ്ടേഷൻ ചെയർമാൻ എ.കെ. കടമ്പാട്ട്, ജില്ല കോഓഡിനേറ്റർ രാജേഷ് എന്നിവർ നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.