അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ഐ.എച്ച്​.ആർ.ഡിക്ക്​ കീഴിൽ തിരുവനന്തപുരം പി.എം.ജി ജങ്​ഷനിലുള്ള കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം കാമ്പസിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്കൂൾ താഴെ പറയുന്ന മധ്യവേനലവധി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേഴ്സണാലിറ്റി ഡെവലപ്മെന്റ് ആൻഡ് കരിയർ ഗൈഡൻസ് കോഴ്സ്: സോഫ്റ്റ് സ്‌കിൽസ്, ലൈഫ് സ്‌കിൽസ്, ഇംഗ്ലീഷ് കമ്യൂണിക്കേഷൻ, ഇംഗ്ലീഷ് ഗ്രാമർ, റീസണിങ്​, ആപ്റ്റിറ്റ്യൂഡ് എന്നിവ. യോഗ്യത: ഏഴാം ക്ലാസോ അതിന്​​ മുകളിലോ. കാലാവധി: 12 ദിവസം. ഫീസ്: 1200 രൂപ +ജി.എസ്​.ടി 18 ശതമാനം കമ്പ്യൂട്ടർ കോഴ്സ്: സി ++, ജാവ, പൈത്തൺ, SQL, ലിനക്സ്, സോഫ്റ്റ് സ്‌കിൽസ്, ലൈഫ് സ്‌കിൽസ്, ഇംഗ്ലീഷ് കമ്യൂണിക്കേഷൻ, ഇംഗ്ലീഷ് ഗ്രാമർ, റീസണിങ്​, ആപ്റ്റിറ്റ്യൂഡ് എന്നിവ. യോഗ്യത: ഒമ്പതാം ക്ലാസോ അതിന്​ മുകളിലോ. കാലാവധി: 15 ദിവസം. ഫീസ്: 3000 രൂപ +ജി.എസ്​.ടി 18 ശതമാനം. കോൺസെപ്റ്റ്​ ആൻഡ് അപ്ലിക്കേഷൻ ഓഫ് റോബോട്ടിക്‌സ്: വ്യാവസായികരംഗത്തിൽ റോബോട്ടിക്‌സിനുള്ള ഭാവി, റോബോട്ടിക്‌സ് നിർമാണത്തിനുള്ള വിവിധതരം ആശയങ്ങൾ, റോബോട്ടിക്‌സ് കിറ്റിന്റെ ഡിസൈൻ എന്നിവ. കാലാവധി: 10 ദിവസം. ഫീസ്: 3000 രൂപ +ജി.എസ്​.ടി 18 ശതമാനം. ക്ലാസുകൾ മേയ് ആദ്യവാരം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2307733 8547005050. വെബ്​സൈറ്റ്​: www.modelfinishingschool.org

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.