പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്​: രണ്ടുപേർ അറസ്റ്റിൽ

കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രധാന പ്രതിയും സുഹൃത്തും അറസ്റ്റിൽ. നഗരൂർ ഞാറക്കാട്ടുവിള അമൃതം വീട്ടിൽ അതുൽരാജ് (18), സുഹൃത്തും സഹായിയുമായ നെടുമ്പറമ്പ് റോജമന്ദിരത്തിൽ വിഷ്ണു (18) എന്നിവരെയാണ്​ നഗരൂർ ​പൊലീസ് അറസ്റ്റ് ചെയ്തത്. അതുൽരാജ്​ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വീട്ടിലും കഴക്കൂട്ടത്തുള്ള ഫ്ലാറ്റിലും എത്തിച്ച് നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു. വിഷ്ണുവാണ്​ പെൺകുട്ടിയെ വാഹനത്തിൽ കഴക്കൂട്ടത്തും മറ്റു സ്ഥലങ്ങളിലും എത്തിച്ചത്​. അതുൽ വിവാഹ വാഗ്ദാനത്തിൽനിന്നും പിന്മാറിയത് മൂലം മാനസികമായി തകർന്ന പെൺകുട്ടി വിവരം വീട്ടിൽ അറിയിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയെതുടർന്ന് നഗരൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്​. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.