പൊലീസുകാരുടെ വായ്പ തിരിച്ചടവ്​ സ്വകാര്യ ബാങ്ക് വഴി തിരിച്ചുപിടിക്കാനുള്ള നീക്കം നിർത്തി

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സു​കാ​രു​ടെ ശ​മ്പ​ള​ത്തി​ൽ​നി​ന്ന്​ വാ​യ്പ തി​രി​ച്ച​ട​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും സ്വ​കാ​ര്യ ബാ​ങ്ക് വ​ഴി തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള നീ​ക്കം ത​ൽ​ക്കാ​ലം നി​ർ​ത്തി. സ്വ​കാ​ര്യ ബാ​ങ്കി​ന്​ വി​വ​ര​ങ്ങ​ള്‍ ന​ൽ​കാ​ൻ പൊ​ലീ​സു​കാ​രോ​ട് സ​മ്മ​ത​പ​ത്രം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സേ​ന​യി​ലെ ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളും ന​ൽ​കി​യി​ല്ല. ഇ​താ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി​യാ​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക​ളു​ടെ പേ​രി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം മാ​റ്റാ​നാ​യി​രു​ന്നു നീ​ക്കം. ഈ ​ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്ന​തി​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക​ളും അ​തൃ​പ്തി അ​റി​യി​ച്ച​തോ​ടെ​യാ​ണ്​ പ​ക​രം സം​വി​ധാ​നം വ​രു​ന്ന​തു​വ​രെ പ​ണം പി​ടി​ക്കു​ന്ന​ത് നി​ർ​ത്തി​യ​ത്. ട്ര​ഷ​റി​യി​ൽ​നി​ന്ന്​ പൊ​ലീ​സു​കാ​രു​ടെ ശ​മ്പ​ള അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം മാ​റ്റു​ന്ന​തി​ന് മു​മ്പ് വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ള്‍, വാ​യ്പ തി​രി​ച്ച​ട​വ് എ​ന്നി​വ പി​ടി​ക്കാ​നാ​ണ്​ സ്വ​കാ​ര്യ ബാ​ങ്കി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.