നിയന്ത്രണം വിട്ട വാൻ സ്വകാര്യ സ്ഥാപനത്തി​െൻറ മതിൽക്കെട്ട് തകർത്തു

നിയന്ത്രണം വിട്ട വാൻ സ്വകാര്യ സ്ഥാപനത്തി​ൻെറ മതിൽക്കെട്ട് തകർത്തു നേമം: നിയന്ത്രണംവിട്ട ഒമ്​നി വാൻ സ്വകാര്യ സ്ഥാപനത്തിന്‍റെ മതിൽക്കെട്ട് തകർത്തു. കഴിഞ്ഞദിവസം വൈകുന്നേരം 3.30ന് വലിയറത്തല ആദർശ് നഗറിലായിരുന്നു സംഭവം. തച്ചോട്ടുകാവിൽ നിന്ന് വലിയറത്തല വഴി തിരുമല ഭാഗത്തേക്ക് പോകുകയായിരുന്ന ഒമ്നി വാൻ ആണ് നിയന്ത്രണം വിട്ട് ജിംനേഷ്യത്തി​ൻെറ മതിൽക്കെട്ട് തകർത്തത്. അപകടത്തിൽ വാഹനം ഓടിച്ചിരുന്ന മധ്യവയസ്കന് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. നാട്ടുകാർ എത്തിയാണ് ഇദ്ദേഹത്തെ വാഹനത്തിന് നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപകടത്തിൽ വാനിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. വാഹനം റോഡിൽ നിന്ന് വശത്തേക്ക് മാറ്റിയിട്ടശേഷമാണ് വാഹനഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.