വെഞ്ഞാറമൂട്: ആശുപത്രിയില്‍ ചികിത്സയിലിരുന്നു യുവതിക്കും പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കും നേരെ അക്രമം നടത്തുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത സംഭവത്തില്‍ പ്രതി പിടിയിൽ. കടകംപള്ളി വെട്ടുകാട് ബാലനഗര്‍ ജയിന്‍ നിവാസില്‍ വിജിന്‍ വിക്ടര്‍ആണ്(27) അറസ്റ്റിലായത്. കൊഞ്ചിറ സ്വദേശിയായ യുവതിക്കും മകള്‍ക്കുമാണ് ദുരനുഭവുമണ്ടായത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് മൂന്നിന് കന്യാകുളങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിലായിരുന്നു സംഭവം. നിരീക്ഷണ വാര്‍ഡില്‍ കഴിയുകയായിരുന്ന യുവതിക്കും കൂട്ടിരിക്കുകയായിരുന്ന മകള്‍ക്കും നേരെ പ്രതി അശ്ലീല പ്രയോഗം നടത്തുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു. ഇതില്‍ യുവതി പ്രതിഷേധിച്ചതോടെ കൈ പിടിച്ച് തിരിക്കുകയും മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് മകള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ എത്തുകയും പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. യുവതിയും ആശുപത്രി അധികൃതരും വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് നടത്തിയ തിരച്ചിലിൽ പ്രതി പിടിയിലാവുകയായിരുന്നു. തുണിക്കടയ്ക്ക് തീപിടിച്ചു. നാഗർകോവിൽ: ബീച്ച് ജങ്ഷനിൽ തുണിക്കടയിൽ പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ വസ്ത്രങ്ങൾ പൂർണമായി കത്തിനശിച്ചു. നാഗർകോവിലിൽനിന്നും അഗ്നിശമന സേന എത്തി രണ്ടു മണിക്കൂർ പരിശ്രമിച്ചാണ് തീ കെടുത്തിയത്. ഷോട്ട് സർക്യൂട്ട് ആണ് തീപിടിത്ത കാരണം എന്നാണ് പ്രാഥമിക നിഗമനം. ചെട്ടികുളം സ്വദേശി ലിജിന്‍റേതാണ് കട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.