വെള്ളറട: സ്വാതന്ത്ര്യത്തിന്റെ 75ാമത് വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളോടനുബന്ധിച്ച് ആസാദി കാ അമൃത് ഗ്രാമസഭ സംഘടിപ്പിച്ചു. രാജ്യത്തുടനീളം ഗ്രാമസഭ നിലവില്‍ വന്ന ദിവസം ഓര്‍മപ്പെടുത്തുന്നതിന് വേണ്ടിയാണ് ദിനാചരണം നടത്തിയത്. കള്ളിക്കാട് ഗ്രാമപഞ്ചായത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാര്‍ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. കള്ളിക്കാട് ജന്‍ ഔഷധി ഗ്രാമപഞ്ചായത്തിന് വിവിധ ഉപകരണങ്ങളും മുരുന്നുകളും നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.