വട്ടിയൂർക്കാവ്: വാഹനാപകടത്തിൽ യുവാവ് മരിച്ചു. വട്ടിയൂർക്കാവ് കെ.എ.ആർ.എ: എ- നാലിൽ ഇളംപ്ലാവിൽ വീട്ടിൽ രമേഷ് കൃഷ്ണനാണ് (33) മരിച്ചത്. വെള്ളയമ്പലം-ശാസ്തമംഗലം റോഡിൽ എൻ.എസ്.എസ് കരയോഗം ഹാളിന് മുന്നിൽ തിങ്കളാഴ്ച പുലർച്ച ഒന്നോടെയായിരുന്നു അപകടം. വട്ടിയൂർക്കാവിലേക്കു വരുകയായിരുന്ന രമേഷ് ഓടിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി റോഡിനു നടുവിലെ വൈദ്യുത തൂണിലിടിക്കുകയായിരുന്നു. ഉടൻതന്നെ നഗരത്തിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നിയമ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചു. പിതാവ്: പരേതനായ എസ്. രമേഷ് ബാബു (റിട്ട. എസ്.പി). മാതാവ്: മിനി എം.ജി. ഭാര്യ: ലക്ഷ്മി രമേഷ്, മകൻ: റിഥിക് രമേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.