അറുപത് കഴിഞ്ഞവർക്ക് ഫോണിൽ പരാതി നൽകാം -എസ്.പി

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ അറുപത് വയസ്സ്​​ കഴിഞ്ഞവർക്ക് ഫോൺ മുഖേന പരാതികൾ അറിയാമെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ഹരികിരൺ പ്രസാദ് അറിയിച്ചു. ഇതിനായി രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ 04652-220167 നമ്പറിൽ ബന്ധപ്പെടാം. ദിനംപ്രതി പരാതി നൽകുന്നവരുടെ എണ്ണം കൂടുന്നതിന്റെ അടിസ്ഥാനത്തിലാണ് പരിഷ്ക്കാരം. പരാതിക്കാരിൽ 20 ശതമാനപേർ അറുപത് കഴിഞ്ഞവരാണ്. പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ അധികൃതർ അന്വേഷണം നടത്തും. ജില്ലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗം വർധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ പൊലീസിനെ വിവരം അറിയിക്കാം. അടുത്തിടെ നടന്ന രണ്ട് മോഷണ കേസുകളിൽ 288 പവൻ ആഭരണങ്ങൾ കണ്ടെടുത്ത് ബന്ധപ്പെട്ടവരെ ഏൽപിച്ചതായും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.