വെള്ളറട: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ ഉണ്ടന്‍കോട് സെന്റ് ജോസഫ്‌സ് ഫെറോന ദൈവാലയത്തിലെ വിശുദ്ധ യൗസേപ്പ് പിതാവിന്റെ . ഇടവക വികാരി മോണ്‍. വിന്‍സെന്റ് കെ. പീറ്റര്‍ പതാക ഉയര്‍ത്തി. സിനഡാത്മകത ജീവിതമാതൃക എന്നതാണ് തിരുനാള്‍ സന്ദേശം. ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് സ്മൃതിമണ്ഡപത്തിന്‍ നടന്ന പരേത സ്മരണക്ക് സഹവികാരി ഫാ. അരുണ്‍കുമാര്‍ നേതൃത്വം നല്‍കി. തിരുനാള്‍ പ്രാരംഭ ദിവ്യബലിക്ക് രൂപത ചാന്‍സലര്‍ ഫാ. ജോസ് റാഫേൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. റോബര്‍ട്ട് വിന്‍സെന്റ് വചന പ്രഘോഷണം നടത്തി. തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ ആറിന് വിശുദ്ധ ഗ്രന്ഥപാരായണവും വൈകീട്ട് നാലിന് സങ്കീര്‍ത്തന പാരായണവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.