വിമുക്തി മിഷൻ പ്രവർത്തനങ്ങൾ ഊർജിതമാക്കും -മന്ത്രി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ലഹരിമുക്ത നവകേരളം സാക്ഷാത്​കരിക്കാനുള്ള വിമുക്തി മിഷൻ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. ലഹരിക്ക് അടിമപ്പെട്ടവരെ മോചന ചികിത്സ നൽകി സാധാരണ ജീവിതത്തിലേക്ക് നയിക്കാൻ വിദഗ്ധ ചികിത്സ സഹായം ജില്ലയിൽ ഒന്ന് എന്ന തോതിൽ സർക്കാർ ആശുപത്രികളിൽ ലഭ്യമായിട്ടുണ്ട്. ഒരുവർഷത്തിനിടെ വിമുക്തി ഡിഅഡിക്​ഷൻ സെന്റർ മുഖേന 16989 പേർക്ക് ചികിത്സ നൽകി. കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള മേഖല ഡിഅഡിക്​ഷൻ കേന്ദ്രങ്ങൾ എറണാകുളത്തും കോഴിക്കോട്ടും ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിയമസഭദിനാഘോഷം 27ന് തിരുവനന്തപുരം: നിയമസഭദിനാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 27ന് രാവിലെ 10ന് നിയമസഭസമുച്ചയത്തിലെ ദേശീയനേതാക്കളുടെ പ്രതിമകളിൽ സ്പീക്കർ എം.ബി. രാജേഷ് പുഷ്പാർച്ചന നടത്തും. ഏപ്രിൽ 25 മുതൽ മേയ് രണ്ട്​ വരെ നിയമസഭമന്ദിരവും പരിസരവും വൈകീട്ട് ആറ്​ മുതൽ 9.30വരെ ദീപാലംകൃതമാക്കും. ഈ ദിവസങ്ങളിൽ വൈകീട്ട് നാലു മുതൽ രാത്രി 9.30 വരെ നിയമസഭ ഹാളും നിയമസഭ മ്യൂസിയവും പൊതുജനങ്ങൾക്ക് സന്ദർശിക്കാം. പൊതുഅവധി ദിവസങ്ങളായ മേയ് ഒന്ന്​, രണ്ട്​ തീയതികളിൽ ഉച്ചക്കുശേഷം രണ്ടുമുതൽ രാത്രി 9.30 വരെയും സന്ദർശനം അനുവദിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.