ചരിത്രം പഠിക്കാനുള്ള സങ്കേതമായി ആശാൻ സ്മാരകം മാറണം -കെ.എൻ. ബാലഗോപാൽ

ആറ്റിങ്ങൽ: നാടിന്‍റെ ചരിത്രം പഠിക്കാനുള്ള സങ്കേതമായി ആശാൻ സ്മാരകം മാറണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കായിക്കര ആശാൻ സ്മാരക അസോസിയേഷൻ സംഘടിപ്പിച്ച മഹാകവി കുമാരനാശാൻ ജന്മവാർഷിക സമ്മേളനം ഉദ്​ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് കോടിയുടെ വികസന പ്രവർത്തനങ്ങൾ ആണ് ആശാൻ സ്മാരകത്തിൽ നടന്നു വരുന്നത്. പുതിയ വികസന പദ്ധതികൾക്ക്​ എല്ലാ പിന്തുണയും സർക്കാറിന്‍റെ ഭാഗത്തുനിന്ന്​ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. എ.എ. റഹീം എം.പിയെ ചടങ്ങിൽ മന്ത്രി ആദരിച്ചു. അസോസിയേഷൻ പ്രസിഡൻറ് ചെറുന്നിയൂർ ജയപ്രകാശ് അധ്യക്ഷതവഹിച്ചു. ആശാൻ ശതോത്തര കനക ജൂബിലി ജന്മ വാർഷികാഘോഷം റവന്യൂ മന്ത്രി കെ. രാജൻ ഉദ​ഘാടനം ചെയ്തു. കവി ഏഴാച്ചേരി രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. വി.ശശി എം.എൽ.എ, വി. ജോയ് എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി. ലൈജു, ആർ. സുഭാഷ്, എസ്. പ്രവീൻചന്ദ്ര എന്നിവർ സംസാരിച്ചു. Twatl minister kn balagopal കായിക്കര ആശാൻ സ്മാരക അസോസിയേഷൻ സംഘടിപ്പിച്ച കുമാരനാശാൻ ജന്മ വാർഷിക സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.