പോക്സോ കേസിൽ യുവാവ്​ അറസ്റ്റിൽ

വർക്കല: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ്​ ചെയ്തു. വർക്കല വെട്ടൂർ സ്വദേശി റാഫി (43) ആണ് പിടിയിലായത്. വീട്ടിലെത്തി വെള്ളം ചോദിക്കുകയും പെൺകുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കൾ പണിക്കുപോയിരിക്കുകയായിരുന്നു. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.