കാട്ടാക്കട: കെ.എസ്.ആർ.ടി.സിയിൽ ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.ഇ.എ(സി.ഐ.ടി.യു), എ.ഐ.ടി.യു.സി യൂനിയനുകൾ സംസ്ഥാനമൊട്ടാകെ നടത്തുന്ന കാട്ടാക്കട ഡിപ്പോയിലും തുടങ്ങി. കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) യൂനിറ്റ് സെക്രട്ടറി എൻ. അനിൽകുമാർ വ്യാഴാഴ്ച നിരാഹാരം ആരംഭിച്ചു. സി.ഐ.ടി.യു കാട്ടാക്കട ഏരിയ സെക്രട്ടറി എൻ. വിജയകുമാർ സത്യഗ്രഹം ഉദ്‌ഘാടനം ചെയ്തു. കെ.ആർ. ലോറൻസ് അധ്യക്ഷനായി. അംബേദ്കർ ജയന്തി കാട്ടാക്കട: ബി.ജെ.പി പ്ലാവൂർ ഏരിയ കമ്മിറ്റി ഡോ. ബി.ആർ. അംബേദ്കർ ജയന്തി ആഘോഷം സംഘടിപ്പിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് കാട്ടാക്കട ഹരി ഉദ്ഘാടനം ചെയ്തു. പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. എസ്.എം. രാജീവൻ, നാഞ്ചല്ലൂർ കൃഷ്ണൻകുട്ടി, നാഞ്ചല്ലൂർ ഉദയൻ, ആമച്ചൽ സന്തോഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.