തമിഴ്നാട്ടിൽ ട്രോളിങ്​ നിരോധനം ഇന്ന് മുതൽ

നാഗർകോവിൽ: തമിഴ്നാട്ടിൽ ട്രോളിങ്​ നിരോധനം ഏപ്രിൽ 15ന് തുടങ്ങി ജൂൺ 14ന് അവസാനിക്കും. കന്യാകുമാരി ജില്ലയുടെ കിഴക്കൻ മേഖല ഉൾപ്പെടെ 16 ജില്ലകളിൽ ട്രോളിങ്​ നിരോധനം നിലവിൽ വരും. ഇക്കാലയളവിൽ യന്ത്രവത്​കൃത ബോട്ടുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം കർശനമായി നിരോധിച്ചിട്ടുണ്ട്. കന്യാകുമാരി ചിന്നമുട്ടം മത്സ്യബന്ധന തുറമുഖത്ത് 350 യന്ത്രവത്​കൃത ബോട്ടുകൾ കരക്കടുപ്പിച്ചു. ഇക്കാലയളവിൽ മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ സഹായം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.