തിരുവനന്തപുരം: കരിക്കകം ചാമുണ്ഡി ക്ഷേത്രത്തില്‍ പൊങ്കാല ബുധനാഴ്ച നടക്കും. രാവിലെ 9.40ന് തന്ത്രി പുലിയന്നൂര്‍ ഇല്ലത്ത് നാരായണന്‍ അനുജന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ ശ്രീകോവിലില്‍നിന്നുള്ള ദീപം മേളങ്ങളുടെ അകമ്പടിയോടെ പ്രത്യേകം തയാറാക്കിയ പണ്ടാര അടുപ്പില്‍ പകരുന്നതോടെ പൊങ്കാലയര്‍പ്പണത്തിന് തുടക്കമാകും. ഉച്ചക്ക് 2.15ന് തങ്കത്തില്‍ പൊതിഞ്ഞ ദേവിയുടെ ഉടവാള്‍ എഴുന്നള്ളിച്ച് പൊങ്കാല തര്‍പ്പണം നടത്തും. രാത്രി അത്താഴപൂജക്കുശേഷം പരമ്പരാഗത അനുഷ്ഠാനങ്ങളോടുകൂടി ദേവിയുടെ ഉടവാള്‍ ഗുരുസിക്കളത്തില്‍ എഴുന്നള്ളിച്ച് ഗുരുസി നടത്തുന്നതോടെ ഉത്സവത്തിന് സമാപ്തിയാകും. വ്യാഴാഴ്ച രാവിലെ 7.30നാണ് നട തുറക്കുക. ആറാം ഉത്സവ ദിവസമായ ചൊവ്വാഴ്ച ദേവിയുടെ പുറത്തെഴുന്നള്ളിപ്പ് നടന്നു. പൊങ്കാലക്കുള്ള ഒരുക്കം പൂര്‍ത്തിയായതായി ട്രസ്റ്റ് ഭാരവാഹികളായ എം. വിക്രമന്‍നായര്‍, എം. ഭാര്‍ഗവന്‍നായര്‍ എന്നിവര്‍ അറിയിച്ചു. ഹരിതചട്ടം പാലിച്ച് പൊങ്കാലതര്‍പ്പണത്തിന് ആവശ്യത്തിനു ശാന്തിക്കാരെ നിയോഗിച്ചിട്ടുണ്ട്. പൊലീസിന്‍റെയും അഗ്‌നിരക്ഷാവകുപ്പിന്റെയും സേവനം ലഭ്യമാക്കും. നഗരസഭയും ജലവിഭവ വകുപ്പും താൽക്കാലിക ടാങ്കുകളും പൊതുടാപ്പുകളും സ്ഥാപിച്ച് ജലവിതരണം നടത്തും. പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പിലെ ജവാന്മാരും കുടിവെള്ളവിതരണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.