കെ.എസ്​.ഇ.ബിയിലെ അനിശ്ചിതത്വം: മുഖ്യമന്ത്രി ഇടപെടണം -വി.എസ്. ശിവകുമാര്‍

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡില്‍ മാനേജ്‌മെന്റും ഭരണാനുകൂല സംഘടനയും തമ്മിലുള്ള ചേരിപ്പോര് അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കേരള പവര്‍ ബോര്‍ഡ് ഓഫിസേഴ്‌സ് ഫെഡറേഷന്‍ രക്ഷാധികാരി വി.എസ്. ശിവകുമാര്‍ ആവശ്യപ്പെട്ടു. ഫെഡറേഷൻ ജില്ല പ്രവര്‍ത്തക സമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് എം.പി. ഷാജി അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.എസ്. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് കുമാര്‍, ജില്ല സെക്രട്ടറി അരുണ്‍ എസ്.എസ്, സംസ്ഥാന ഭാരവാഹികളായ കെ.എസ്. സുനില്‍, പോള്‍ പി.ആര്‍, ജി. രാമചന്ദ്രന്‍, ഹസീം ഐ, പ്രസാദ് കെ.ആര്‍ തുടങ്ങിയര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.