ജോയ്‌സ് ടച്ച് ഇന്‍റഗ്രേറ്റഡ് ഹെല്‍ത്ത് സ്മാര്‍ട്ട് വാച്ച് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി സമ്പൂർണ വ്യക്തി സുരക്ഷക്കായി സ്മാര്‍ട്ട് പേഴ്‌സനല്‍ ഹോസ്പിറ്റലും ഓട്ടോമേറ്റഡ് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനമാരംഭിച്ചു. ജോയ്‌സ് ടച്ച് എന്ന ഇന്‍റഗ്രേറ്റഡ് സ്മാര്‍ട്ട് ഹെല്‍ത്ത് വാച്ചിന്‍റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. മന്ത്രിമാരായ കെ. രാജന്‍, അഡ്വ. ജി.ആര്‍. അനില്‍, തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍. ആന്‍ഡ്രൂസ് താഴത്ത്, ശാന്തിഭവന്‍ പാലിയേറ്റിവ് ഹോസ്പിറ്റല്‍സ് കോ ഫൗണ്ടറും സി.ഇ.ഒയുമായ റവ. ഫാ. ജോയ് കൂത്തൂര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വൈ.എം.സി.എ ഹാളില്‍ നടന്ന പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ആര്‍ച്ച് ബിഷപ്പും ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍സ് ചീഫ് പേട്രണുമായ മാര്‍. ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷതവഹിച്ചു. ജോയ്‌സ് ടച്ച് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം, ഐ.എം.എയുടെ എമര്‍ജന്‍സി ട്രോമ കെയറുമായി സഹകരിച്ച് നടപ്പാക്കുന്ന എമര്‍ജന്‍സി സർവിസ്, ഗുഡ്സമരിറ്റന്‍ റെസ്പോണ്ടന്റ് ആപ്പിലെ ആംബുലന്‍സ് ആപ്, വളണ്ടിയര്‍ ആപ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.