തിരുവനന്തപുരം: പണിമുടക്കിൽ പങ്കാളികളായതിലുള്ള പ്രതികാര നടപടി അവസാനിപ്പിക്കുക, നേതാക്കളുടെ സസ്പെൻഷൻ പിൻവലിക്കുക, വൈദ്യുതി ബോർഡിന്റെ ജനപക്ഷ ബദൽ തകർക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കെ.എസ്.ഇ.ബി ഓഫിസേഴ്സ് ഹൗസിൽ . യോഗത്തിൽ കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ആർ. ബാബു അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ബി. ഹരികുമാർ സ്വാഗതം പറഞ്ഞു. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. ഹരിലാൽ, എൻ.ജി.ഒ യൂനിയൻ സംസ്ഥാന ട്രഷറർ നിമൽ രാജ്, വിജയകുമാർ (മുനിസിപ്പൽ വർക്കേർസ് ഫെഡറേഷൻ), ജോയ് എച്ച്. ജോൺ (അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫിസേഴ്സ്), സുരേഷ് കുമാർ കെ.എസ് (കെ.ജി.ഒ.എ), ബിന്ദു (സ്പാറ്റോ), എ.വി. പ്രദീപ് കുമാർ (കെ.എം.എസ്.ആർ.എ), നാസർ (കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ), സി.ആർ. ഗോപിനാഥൻ നായർ (കെ.എസ്.ഇ.ബി.ഒ.എ സ്ഥാപക ജനറൽ സെക്രട്ടറി), ഷീബ ടി.എസ് (കൺസ്യൂമർഫെഡ് വർക്കേഴ്സ് ഫെഡറേഷൻ), ജെ. ശ്രീകണ്ഠൻ (കെ.എസ്.എഫ്.ഇ ഓഫിസേഴ്സ് യൂനിയൻ), എം.ജി. സുരേഷ് കുമാർ (പ്രസിഡന്റ്, കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ) എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, കെ.ഒ. ഹബീബ് (പ്രസിഡന്റ്, ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ), സി.ആർ. ഗോപിനാഥൻ നായർ (രക്ഷ.), ശ്രീകുമാർ (എഫ്.എസ്.ഇ.ടി.ഒ) (ചെയ.), എസ്. ഹരിലാൽ, എം.ജി. സുരേഷ് കുമാർ (വൈസ് ചെയ.), ബി. ഹരികുമാർ (ജനറൽ കൺ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.