വർക്കല ക്ഷേത്രക്കുളം നവീകരണം നീളുന്നു; ഹിന്ദുസേന പ്രകടനം നടത്തി

വർക്കല: ജനാർദനസ്വാമി ക്ഷേത്രക്കുളത്തിന്റെ നവീകരണം അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ച് ഹിന്ദുസേന പ്രകടനം നടത്തി. കോടികൾ ചെലവഴിച്ചിട്ടും പുനരുദ്ധാരണം എങ്ങുമെത്താതെ ഉപേക്ഷിച്ച നിലയിലാണ്. കുളം നവീകരണ പദ്ധതി എങ്ങുമെത്താതെപോയതുപോലെ ഊട്ടുപുരയുടെയും കുളത്തിന്റെ സംരക്ഷണ ഭിത്തിയുടെയും നിർമാണത്തിലും അധികൃതർ കുറ്റകരമായ അനാസ്ഥയാണ് പുലർത്തുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു. വർക്കലയിൽനിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനം സംസ്ഥാന പ്രസിഡന്റ് സുഭാഷ് വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സന്തോഷ് വട്ടപ്ലാമൂട് വിനോദ് കുമാർ, അനൂപ് വില്ലിക്കാവ്, ഉദയകുമാർ, കൊല്ലം ജില്ല ഓർഗനൈസർ ശിവാനന്ദൻ അഞ്ചൽ, സ്റ്റേറ്റ് മീഡിയ ചെയർമാൻ മനു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.