വിദ്യാർഥികൾക്ക്​ രാജ്യ പുരസ്കാർ

രാജ്യ പുരസ്കാർ നിറവിൽ എം.ജി.എം മോഡൽ സ്കൂൾ വർക്കല: അയിരൂർ എം.ജി.എം മോഡൽ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾക്ക് രാജ്യ പുരസ്കാർ ലഭിച്ചു. കാലടി ശ്രീശാരദ വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽനിന്ന് പ്രിൻസിപ്പൽ ഡോ. എസ്‌. പൂജ അവാർഡ് ഏറ്റുവാങ്ങി. വിദ്യാർഥികളായ ശ്രീദേവ്.എസ്‌, ആദിൽ മുഹമ്മദ്, അൻസൽ.എഫ്.എൻ, കൃഷ്ണ.ബി, ദേവിക. ജെ.എസ്, ശിഖ ശ്യാം, ദേവിക ഡി.എസ്, ബന്ധുര ബി. നായർ, ജെ.പി. ജോഷ്മി, നവനീത് ബിനു, അഭിൻ എസ്. കുമാർ, ഭിൽ. എസ്‌, അഭിനവ്.എസ് എന്നിവരാണ് രാജ്യപുരസ്കാറിന് അർഹരായത്. കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും വിദ്യാർഥികളെ പരിശീലിപ്പിച്ച സ്കൗട്ട് ട്രെയിനർമാരായ എസ്‌.ആർ. പ്രവീൺ , സി. ബിനുകുമാർ എന്നിവർ മെഡൽ ഓഫ് മെറിറ്റ് അവാർഡും ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.