നവീകരിച്ച അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ കോട്ടുകാല്‍ മരുത്തൂര്‍കോണത്ത് പ്രവര്‍ത്തിക്കുന്ന 51ാം നമ്പര്‍ അംഗൻവാടിക്ക് ഇനി ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം. നവീകരിച്ച അംഗൻവാടിയുടെ ഉദ്ഘാടനം അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. മന്‍മോഹന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും ആറുലക്ഷം രൂപ ചെലവഴിച്ച് കുട്ടികളുടെ പഠന വിനോദ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണ് കെട്ടിടം നവീകരിച്ചിരിക്കുന്നത്. ഇരുനില കെട്ടിടത്തില്‍ വിശാലമായ പഠനമുറിയും കളിസ്ഥലവും അടുക്കളയും ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. കോട്ടുകാല്‍ പഞ്ചായത്ത് പ്രസിഡന്റ് സി. ജെറോം ദാസ് അധ്യക്ഷത വഹിച്ചു. മരുത്തൂര്‍ക്കോണം വാര്‍ഡ് മെംബര്‍ എം. എസ്.അമ്പിളി, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, അംഗൻവാടി ജീവനക്കാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.