പ്ലാന്തോട്ടം നാലു സെന്റ് കോളനിക്കകം റോഡ് ഉദ്ഘാടനം ചെയ്തു

തൊളിക്കോട്: തൊളിക്കോട് പഞ്ചായത്തിലെ തുരുത്തി വാർഡിൽ ഉൾപ്പെടുന്ന പ്ലാൻതോട്ടം നാലു സെന്റ് കോളനിക്കകം റോഡിന്റെ ഉദ്‌ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്കുമാർ നിർവഹിച്ചു. പഞ്ചായത്ത് സ്ഥലം വിട്ടുനൽകിയാൽ കോളനിയിൽ സാംസ്‌കാരിക നിലയം നിർമിക്കാൻ ഫണ്ട്‌ നൽകുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ സുരേഷ് പറഞ്ഞു. വാർഡ് മെംബറുടെ അഭ്യർഥനയെതുടർന്നാണ് പ്രസിഡന്റ്‌ പ്രഖ്യാപനം നടത്തിയത്. 25 വർഷമായുള്ള കോളനി നിവാസികളുടെ ചിരകാല അഭിലാഷമായിരുന്നു ഈ റോഡ്. ജില്ല പഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ 7.5 ലക്ഷം രൂപ ഉൾപ്പെടെ 17.5 ലക്ഷം രൂപയും ചെലവഴിച്ചാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്. ജില്ല പഞ്ചായത്തംഗം സോഫി തോമസ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. സുശീല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോട്ടുമുക്ക് അൻസർ, എൻ.എസ്. ഹാഷിം, ചായം സുധാകരൻ, ബി. പ്രതാപൻ, ശോഭന ടീച്ചർ, അശോകൻ, മുൻ മെംബർ നളിനകുമാരി, ഭുവനചന്ദ്രൻ, ഭദ്രം. ജി. ശശി, ഷൈൻ പുളിമൂട്, ആനപ്പെട്ടി ഹുസൈൻ, അശോകൻ പുളിച്ചമാല, ജലാൽ കോളനിക്കകം, സുഗത, ബാലചിത്ര എന്നിവർ പ്രസംഗിച്ചു. ഫോട്ടോ : പ്ലാൻന്തോട്ടം കോളനിയ്ക്കകം റോഡ് ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ സുരേഷ് കുമാർ ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.