തിരുവനന്തപുരം: പെട്രോൾ, ഡീസൽ, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ ക്രമാതീതമായ വിലവർധനവിനെതിരെ ആർ.എസ്.പി തിരുവനന്തപുരത്ത് ഏജീസ് ഓഫിസിന് മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. വാഗ്ദാന ലംഘനങ്ങൾക്ക് നൊബേൽ സമ്മാനം ഏർപ്പെടുത്തിയിരുന്നു എങ്കിൽ പ്രഥമ പരിഗണന നരേന്ദ്ര മോദിക്ക് ലഭിക്കുമായിരുന്നുവെന്ന് ഉദ്ഘാടനം ചെയ്ത ആർ.എസ്.പി ജില്ല സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ പറഞ്ഞു. ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം വി.ശ്രീകുമാരൻ നായർ അധ്യക്ഷത വഹിച്ചു. കെ.എസ്. സനൽകുമാർ, കെ.ജയകുമാർ, കെ. ചന്ദ്രബാബു, വിനോബ താഹ, പി. ശ്യാംകുമാർ, എസ്.എസ്.സുധീർ, എ.ശ്രീധരൻ, കരിക്കകം സുരേഷ്, എസ്. ഗോപൻ, പൂന്തുറ സജീവ്, സൂസി രാജേഷ് എന്നിവർ സംസാരിച്ചു. കെ. രഘുനന്ദനൻ തമ്പി, കെ.ബിന്നി, കരകുളം ജയചന്ദ്രൻ, വിനോബ ശശി, കല്ലറ അനിൽ, ശശികുമാർ, പാപ്പനംകോട് ശിവരാജൻ, വിഴിഞ്ഞം വർഗീസ്, വിജയകൃഷ്ണൻ എന്നിവർ മാർച്ചിനും ധർണക്കും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.