കിളിമാനൂർ: നിരന്തരമായ ശല്യംചെയ്യലിനെ തുടർന്ന് യുവതിയായ വീട്ടമ്മ ആത്മഹത്യക്കു ശ്രമിച്ച കേസിൽ മധ്യവയസ്കനെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ പാൽക്കുറി കൊട്ടിയംമുക്ക് നെല്ലിവിളാകം വീട്ടിൽ രാമചന്ദ്രനാണ് (46) അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ 16ന് രാത്രി ഏഴുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർതൃമതിയും രണ്ടു കുട്ടികളുടെ അമ്മയുമാണ് വീട്ടമ്മ. നിരന്തരം ഇവരെ പ്രതി ശല്യപ്പെടുത്തിയിരുന്നു. യുവതിയുടെ ഭർത്താവ് ഇടപെട്ട് വിലക്കിയെങ്കിലും ഇയാൾ പിന്മാറിയില്ല. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതി ശല്യം തുടർന്നുകൊണ്ടേയിരുന്നു. സംഭവദിവസം രാത്രി യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചു. സംഭവശേഷം യുവതി അമിതമായ ഗുളിക കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയെ തുടർന്ന് കേസെടുത്ത പള്ളിക്കൽ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പള്ളിക്കൽ സി.ഐ പി. ശ്രീജിത്ത്, എസ്.ഐ എം. സഹിൽ, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ രഞ്ജി ത്ത്, വിനീഷ്, സിയാസ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.