ബി.ജെ.പി സ്ഥാപകദിനാചരണം

വെള്ളറട: ബി.ജെ.പി പാറശ്ശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപകദിനം ആചരിച്ചു. പാറശ്ശാല, കൊല്ലയില്‍, പെരുങ്കടവിള, കുന്നത്തുകാല്‍ പഞ്ചായത്തുകളിലെ വിവിധ ബൂത്തുകള്‍ കേന്ദ്രീകരിച്ച് പതാക ഉയര്‍ത്തി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നത്തുകാല്‍ നാറാണി ജങ്ഷനില്‍ നടന്ന സ്ഥാപക ദിനാഘോഷത്തില്‍ മണ്ഡലം ജന. സെക്രട്ടറി കോട്ടയ്ക്കല്‍ ശിവകല പതാക ഉയര്‍ത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. എം. പ്രദീപിന്റെ നേതൃത്വത്തില്‍ പ്രകടനം നടന്നു. അരുവിയോട് സമാപിച്ച പ്രകടനത്തിനുശേഷം പ്രധാനമന്ത്രിയുടെ 'മന്‍ കി ബാത്ത്' കൂട്ടായ്മയും നടന്നു. കര്‍ഷകമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് നാറാണി സുധാകരന്‍, മണവാരി രതീഷ്, അരുവിയോട് അനില്‍, അരുവിയോട് സജ, കാലായില്‍ സീന, ആലത്തൂര്‍ ഷാജി, മഞ്ചു, മഞ്ചവിളാകം ഹരി എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രം. ബി.ജെ.പി പാറശ്ശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപകദിനാചരണത്തിന്‍റെ ഭാഗമായി മണ്ഡലം ജന. സെക്രട്ടറി കോട്ടയ്ക്കല്‍ ശിവകല പതാക ഉയര്‍ത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.