ലഹരി ഗുളികകളുമായി യുവാവിനെ പൊലീസ് പിടികൂടി

കാട്ടാക്കട: . കാട്ടാക്കട ആമച്ചൽ കുച്ചപ്പുറം ചരുവിളാകത്ത് വീട്ടിൽ ശംഭു എന്ന ശരത്തി (25) നെയാണ് ആറ് ലഹരി ഗുളികകളുമായി കാട്ടാക്കട പൊലീസ് കുറ്റിച്ചലിൽ നിന്ന്​ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. കുറ്റിച്ചൽ നിന്ന്​ ജയിലിൽ കഴിയുന്ന ഒരാളുടെ വീട്ടിൽ നിന്നാണ് ഗുളിക ലഭിച്ചതെന്ന് ഇയാൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. മനോരോഗികൾക്ക് ഡോക്ടർമാരുടെ കുറിപ്പടിയിൽ മാത്രം നൽകുന്ന ഗുളികയാണ് ലഹരിക്കായി ഉപയോഗിക്കുന്നത്. ഇയാൾ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും, ലഹരിക്കടിമയാണെന്നും പറയുന്നു. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.