നെയ്യാറ്റിൻകര: ഇന്ത്യൻ നാഷനൽ കോൺഗ്രസ് നെയ്യാറ്റിൻകര താലൂക്ക്തല യോഗം നെയ്യാറ്റിൻകര സർക്കിൾ സഹകരണ യൂനിയൻ ഹാളിൽ എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് യൂനിറ്റ് കമ്മിറ്റികൾ ശക്തിപ്പെടുത്തുമെന്നും ഇന്ധനവിലക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും ആദ്ദേഹം പറഞ്ഞു. ജില്ല കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ പാലോട് രവി അധ്യക്ഷത വഹിച്ചു. അഡ്വ. എം. വിൻസെന്റ് എം.എൽ.എ, നേതാക്കളായ എൻ. ശക്തൻ, നെയ്യാറ്റിൻകര സനൽ, അഡ്വ. സുബോധൻ, ആർ. സെൽവരാജ്, അഡ്വ. എസ്.കെ. അശോക്‌കുമാർ, ആർ. വത്സലൻ, അയിര സുരേന്ദ്രൻ, മലയിൻകീഴ് വേണുഗോപാൽ, കൊറ്റാമം വിനോദ്, വെൺപകൽ അവനീന്ദ്രകുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.