വാമനപുരം നദി പുനരുജ്ജീവനം; പദ്ധതിയുടെ രൂപരേഖ തയാറായി

30 സ്ഥലങ്ങളില്‍ ചെറുകിട ഹൈഡ്രോ ​േപ്രാജക്​ടുകള്‍ക്ക് സാധ്യതയുണ്ടെന്ന് എനര്‍ജി മാനേജ്‌മെന്റ് വെഞ്ഞാറമൂട്: വാമനപുരം നദി പുനരുജ്ജീവന പദ്ധതിയുടെ അന്തിമ രൂപരേഖ തയാറായി. വിവിധ വകുപ്പുകള്‍ ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് രേഖ തയാറാക്കിയത്. പഠനത്തിനായി നിയോഗിച്ച സ്ഥാപനങ്ങളില്‍ ഒന്നായ മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ 25.50 കോടി രൂപ ​െചലവില്‍ ആറ് ചെക്ക് ഡാമുകള്‍ നിര്‍മിക്കുന്നതിനെക്കുറിച്ചും 4.78 കോടി രൂപ ​െചലവില്‍ അഞ്ച്​ സ്ഥലങ്ങളിലെ മണ്ണ് നീക്കം ചെയ്യുന്നതിനെക്കുറിച്ചും 23 കോടി രൂപ ​െചലവില്‍ 39 സ്ഥലങ്ങളില്‍ നദിയുടെ വശങ്ങള്‍ ബലപ്പെടുത്തുന്നതിനെക്കുറിച്ചും 12.55 കോടി രൂപ ​െചലവില്‍ 50 കുളിക്കടവുകള്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചുമാണ് പരാമര്‍ശിക്കുന്നത്. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ 57.28 കോടി രൂപ ​െചലവില്‍ 247 തോടുകള്‍ നവീകരിക്കുന്നതിനെക്കുറിച്ചും 21.58 കോടി രൂപ ​െചലവില്‍ 120 കുളങ്ങളുടെ നവീകരണത്തെ സംബന്ധിച്ചും 3.70 കോടി രൂപ ​െചലവില്‍ 31 തടയണകള്‍ പുനരുദ്ധരിക്കുന്നതിനെക്കുറിച്ചും 4.06 കോടി രൂപ ​െചലവില്‍ 44 തടയണകള്‍ നിര്‍മിക്കുന്നതിനെ കുറിച്ചുമാണ് പരാമര്‍ശം. നാട്പാക് ആറ് കോടി രൂപ ​െചലവില്‍ ഏഴ് കടവുകള്‍, 1.48 കോടി രൂപ ​െചലവില്‍ നദിയിലെ മണ്ണ് നീക്കം ചെയ്യൽ, 23.79 കോടി രൂപ ​െചലവില്‍ നടപ്പാത നിര്‍മാണം, 25 കോടി രൂപ ​െചലവില്‍ അഞ്ച് സ്ഥലങ്ങളില്‍ പാര്‍ക്കുകളും പാലങ്ങളും, 18.63 കോടി രൂപ ​െചലവില്‍ കടവുകളുടെ വികസനം, രണ്ട് കോടി രൂപ ചെലവില്‍ ഇരിപ്പിടങ്ങള്‍, 5.54 കോടി രൂപ ​െചലവില്‍ ലോവര്‍ മീന്‍മുട്ടി ഹൈഡല്‍ ടൂറിസം വികസന പദ്ധതികള്‍ക്കും 20 കോടി രൂപ മുടക്കി പാലോടിന് സമീപം ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിനും 0.55 കോടി െചലവില്‍ പാലങ്ങളുടെ നവീകരണത്തിനുമുള്ള പദ്ധതികളുമാണ് മുന്നോട്ട് ​െവച്ചിട്ടുള്ളത്. സോയില്‍ കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്മെന്റിന്റേത് 194 കോടി രൂപയുടെ മണ്ണ്, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതി നിർദേശമാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതി ആസൂത്രണവകുപ്പ് എന്‍.ആര്‍.എം. പ്രവര്‍ത്തനങ്ങള്‍ക്കായി 206.58 കോടിയുടെയും 32.40 കോടി രൂപ ​െചലവില്‍ കമ്പോസ്റ്റ് കുഴികള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെയും 35.16 കോടി രൂപ ​െചലവില്‍ മഴക്കുഴികള്‍ നിര്‍മിക്കുന്നതിനെക്കുറിച്ചും 17.85 കോടി രൂപ ​െചലവില്‍ കിണര്‍ റീചാര്‍ജിങ്​ പദ്ധതികളെക്കുറിച്ചുമാണ് പറയുന്നത്. 10.95 കോടി രൂപയുടെ ജൈവ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളാണ് പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിർദേശിക്കുന്നത്. കൂടാതെ 10.9 കോടി രൂപയുടെ പരിസ്ഥിതി ടൂറിസം പദ്ധതി നിർദേശങ്ങളും ഇവര്‍ മുന്നോട്ട് ​െവക്കുന്നു. ഭൂഗര്‍ഭ ജലവകുപ്പ് 100 പൊതുസ്ഥലങ്ങളില്‍ മൂന്നരക്കോടി രൂപ ​െചലവില്‍ കൃത്രിമ ഭൂജല പോഷണത്തിനും മൂന്ന് കോടി രൂപ ​െചലവില്‍ 50 ചെറുകിട കുടിവെള്ള പദ്ധതികള്‍ സ്ഥാപിക്കുന്നതിനുമുള്ള പദ്ധതികളാണ് മുന്നോട്ട് ​െവച്ചത്. കൂടാതെ എനര്‍ജി മാനേജ്‌മെന്റ് നടത്തിയ പഠനത്തില്‍ 30 സ്ഥലങ്ങളില്‍ ചെറുകിട ഹൈഡ്രോ ​േപ്രാജക്​ടുകള്‍ക്ക് സാധ്യതയുണ്ടെന്ന്​ കണ്ടെത്തുന്നു. vjd vamanapuram nadhi വെഞ്ഞാറമൂട് ഫോട്ടോ. വാമനപുരം നദിയുടെ വേനല്‍ക്കാല അവസ്ഥ. (വാമനപുരം പാലത്തില്‍ നിന്നുള്ള ദൃശ്യം.) file name vjd vamanapuram nadhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.